Total Pageviews

Wednesday, 1 August 2012"ചില നഷ്ടങ്ങള്‍ എത്ര നാള്‍ കഴിഞ്ഞാലും നമ്മെ വേട്ടയടികൊണ്ടിരിയ്ക്കും  ...അങ്ങിനെ ഒന്നാണ് നമ്മുടെ കൌമാരവും കലാലയവും
...."


എല്ലാ പ്രീ ഡിഗ്രീ  ക്കാരെയും പോലെ വളരെ സംഭവ ബഹുലമായിരുന്നു ഞങ്ങളുടേതും....പ്രണയവും വിപ്ലവവും കൊച്ചു കൊച്ചു പരിഭവങ്ങളും....

ആദ്യം കട്ട്‌ ചെയ്തു തുടങ്ങിയത് ഹിന്ദി ക്ലാസ്സ്‌ എന്നാണ് ഓര്‍മ്മ..പുറത്തെ കലാ പരിപാടികള്‍ക്ക് സമയം തികയാതെ വന്നപ്പോള്‍ പിന്നെ ഇംഗ്ലീഷ് ക്ലാസ്സിന്റെ മുകളിലും കൈ വച്ചു ..എല്ലാം സംഘടിതമായി തന്നെ ...ആദ്യമൊക്കെ ബലം പിടിച്ചിരുന്ന ചില പഠിപ്പിസ്റ്റുകള്‍ പിന്നെ മട്ടിപിച്ചില്‍ നിന്നും കയറാതെ ആയി..പ്രീ ഡിഗ്രി ക്ലാസ്സിന്റെ അവസാന ഖട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരു തീരുമാനമെടുത്തു..ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്ന് കയറണം..ടീച്ചെരോട് യാത്ര പറയേണ്ടേ..അങ്ങിനെ എല്ലാവരും കൂടി ഇംഗ്ലീഷ് ക്ലാസ്സിലെ അവസാന രണ്ടു ബെഞ്ചില്‍...... ..ടീച്ചര്‍ വന്നു അദ്ഭുതത്തോടെ നോക്കി...ആദ്യമായിട്ടാകും ക്ലാസ്സില്‍ ഇത്രയും ഹാജര്‍.....,, പിന്നെ ഞെട്ടിയ്ക്കുന്ന ഒരു ചോദ്യവും..നിങ്ങളൊക്കെ ആരാ? ഇതുവരെ ഇവിടെയൊന്നും കണ്ടിട്ടില്ലാലോ എന്ന്...എന്തായാലും ഈ അവസാന ദിവസം നിങ്ങളുടെയോന്നും ആവശ്യം ഇവിടെ ഇല്ല എന്ന്...മടിച്ചു മടിച്ചു പുറത്തിറങ്ങുമ്പോള്‍ വലിയ കുറ്റ  ബോധമൊന്നും തോന്നിയിരുന്നില്ല..
വിവിധ ജാതി-ഭാഷ-സംസ്കരങ്ങളായി കിടക്കുന്ന ഭാരതീയരായ നമ്മെ ഒന്നിപ്പിയ്ക്കുന്ന ഒരു ഘടകം ക്രിക്കറ്റ്‌ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അത് പോലെ തന്നെയായിരുന്നു  ഞങ്ങളുടെ ക്ലാസും..രാഷ്ട്രീയ വും പ്രണയവുമൊക്കെ വിഷയം ആയിരുന്നുവെങ്കിലും ക്രിക്കറ്റ്‌ ആയിരുന്നു ഞ ങ്ങടെ ദേശീയത.അതും മട്ടിപിച്ചില്‍,...അത് ഞങ്ങള്‍ക്ക് ലോര്‍ഡ്സ് പോലെ ആയിരുന്നു..സുബ്രന്‍ എന്നാ വല്ലപ്പുഴക്കാരന്‍ അവിടുത്തെ രാജ കുമാരനും..ആ പിച്ചില്‍ മാത്രം പന്ത് തിരിയ്ക്കാന്‍ (അതും ഗ്ഗൂഗ്ളെ ..) അറിയുന്ന നെത്രദാസ് ...നമ്മടെ സ്വന്തം കീപ്പര്‍ പ്രസാദ്‌........ അങ്ങിനെ നീളുന്നു ...അക്ര   മനോജിനെ മറക്കാന്‍ പറ്റില്ല...ഫോര്‍ അടിയ്ക്കുന്നത് സ്വപ്നം കണ്ടുനരുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം ....


കൊളടിയേട്ടനെ മറക്കാന്‍ പറ്റ്വോ?ഉറക്കമൊഴിച്ച പരിപ്പുവടയും ...വാടിയ ചായയും....(അങ്ങേരെ  പറ്റിച്ചവര്‍ കൂട്ടത്തില്‍ ഒരു പാട് പേരുണ്ട്‌  എന്നറിയാം..എല്ലാവരും വലിയ ഗള്‍ഫുകാരും ബൂര്‍ഷ്വകളും ഡോക്ടര്‍മാരും ഒക്കെ ആയില്ലേ...ഇനിയെങ്കിലും ആ പാവത്തിന്റെ പറ്റ് തീര്‍ത്തു കൂടെ?
)

കൌമാരത്തെ കുറിച്ച് പഠിച്ചതും പ്രവചിച്ചതും ഒക്കെ സിഗ്മാണ്ട്  ഫ്രോയിഡ് അല്ലെ..അദ്ദേഹത്തിന്റെ തിയറിയുടെ പരീക്ഷണ ശാലയായിരുന്നു ഞങ്ങളുടെ ക്ലാസുകള്‍.....,,എന്തെല്ലാം വേലത്തരങ്ങള്‍...,,,കുസൃതികള്‍.,,,,സ്വന്തം തിയറികള്‍ ഉണ്ടാക്കിയവര്‍ വരെ ഉണ്ടായിരുന്നു കൂട്ടത്തില്‍..,,കെമിസ്ട്രി പഠിച്ചപ്പോള്‍, ഇനി കൂട്ടത്തില്‍ വാറ്റും ഒരു കയ്യ് നോക്കാം എന്ന് വരെ പദ്ധതിയിട്ടവര്‍...,കോട  കലക്കി മട്ടി കാട്ടില്‍  വെക്കാന്‍ വരെ ചിലര്‍ പ്ലാന്‍ ചെയ്തിരുന്നു എന്നാണു അറിവ്..


Nomenclature Of Nisar


ശങ്കര ശര്‍മ സാറിന്റെ ഫിസിക്സ്‌ ക്ലാസ്സ്‌ ,,,അറു  ബോറന്‍ എന്ന് മാത്രമല്ല ,,നന്നായി വിശക്കുന്നുമുണ്ട് ,,,ഏതോ ജര്‍മന്‍ ശാസ്ത്ര കാരനെ കുറിച്ചാണ് ശര്‍മ സര്‍ പറയുന്നത്,,,ക്ലാസ്സ്‌ ഉറക്കത്തിലേയ്ക്കു വഴുതി വീഴുകയാണെന്ന് മനസ്സിലാക്കി സര്‍ പറഞ്ഞു....ജര്‍മന്കരുടെയൊക്കെ  പേരുകള്‍  അവസാനിയ്ക്കുന്നത്  'മാന്‍ ' എന്നായിരിയ്ക്കും...കേട്ടിട്ടില്ലേ ക്ലിന്‍സ്മാന്‍ ,ലോതെര്‍ മാന്‍,സര്‍ പേരുകള്‍ നിരത്താന്‍ തുടങ്ങി...ശ്രീനി ശ്രദ്ധ പൂര്‍വ്വം കേട്ടിരിയ്ക്കുന്നുണ്ട്...കാല്‍  മാര്‍ക്സ്  ജനിച്ചത്‌ ജര്‍മനിയില്‍ ആയതു കൊണ്ടാകും..സുബൈര്‍ പതിവ് പോലെ ശ്രദ്ധ  അഭിനയിക്കുന്നു..വേറെ കാര്യമായി അനക്കമൊന്നുമില്ല...അപ്പോഴത...അവസാന ബെഞ്ചില്‍ നിന്നും ഒരനക്കം...സുലൈമാന്‍...,,,,സുലൈമാന്‍,,,,,,അത് വരെ ഉറങ്ങി കിടക്കുകയായിരുന്ന നിസാര്‍  ആണ്....ത്രിക്കടീരി  ഓന്റെ പോരെടെ അവടെ ഉള്ള ഏതോ ഒരു സുലൈമാനെ ജര്‍മന്‍ കാരനായി അവതരിപിച്ചത്...നിസാര്‍ അങ്ങിനെ ആയിരുന്നു...കിടക്കുന്നത് കണ്ടാല്‍ ജീവനുണ്ടെന്നു തോന്നില്ല ..പക്ഷെ ക്ലാസ്സിലെ ഓരോ സ്പന്ദനങ്ങളും അറിയുമായിരുന്നു


 Low of Bus tharif Derived By Manoj 


പട്ടാമ്പിയില്‍ നിന്നും കൂറ്റനാട്‌ വരെ  ഒന്നിച്ചു പോകുന്നവര്‍ ഞങ്ങള്‍ നാലു പേര്‍,മനോജ്‌,ഞാന്‍,നേത്ര ദാസ്‌  പിന്നെ ജിതേഷ്.....അന്നു  ഞങ്ങള്‍ കൊടുത്തിരുന്നത് 50 പൈസ ആണ്..അതിനിടയിലാണ് മനോജ്‌ കാര്യം അവതരിപിച്ചത്...ട്രാന്‍സ്പോര്‍ട്ട് മാനുവല്‍ പ്രകാരം ഫുള്‍ ചാര്‍ജിന്റെ നാലില്‍ ഒന്നാണ് വിദ്യാര്‍ഥികള്‍ കൊടുക്കേണ്ടത്...കൂറ്റനാട് വരെ  മുഴുവന്‍ ചാര്‍ജ് 1.80 ,അതിന്‍പ്രകാരം നമ്മള്‍ കൊടുക്കേണ്ടത് വെറും 45 പൈസ മാത്രം...5 പൈസ കൂടുതല്‍...,ഞങ്ങളുടെ അവകാശ ബോധം സിരകളില്‍ തിളച്ചു ,ചൂഷകരായ ബസ്സ് കാര്‍ക്ക് എതിരെ സന്ഘടിയ്ക്കാന്‍ തീരുമാനിച്ചു..മനോജ്‌ തന്നെയാണ് ഐഡിയ കണ്ടു പിടിച്ചത്...നാലു പേരുടെ 45 പൈസ കൂടിയാല്‍ 1.80 അത് മനോജ്‌ കൊടുക്കും...അപ്പോള്‍ 20 പൈസ ലാഭം ,,സംഗതി ക്ലീന്‍ ...ആദ്യം പരീക്ഷിയ്ക്കാന്‍ തെരഞ്ഞെടുത്തത് അറേബ്യന്‍ ദീലെക്സ്  ബസ്‌..,,,കൊടുത്തത് മാത്രമേ ഓര്മ ഉണ്ടായിരുന്നുള്ളു...ദുനിയവിലുള്ള എല്ലാ തെറിയും ഒന്നിച്ചു കേള്‍ക്കേണ്ടി വന്നു...ഒരു കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക്‌ പോയ പ്രതീതി...അങ്ങിനെ ആ ശ്രമം അവിടെ അവസനിപിച്ചു...കഥകള്‍ ഇനിയുമുണ്ടാകും..അറിഞ്ഞതും അറിയാത്തതും ഒക്കെ ആയി...അത് പൂരിപ്പിയ്ക്കാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അവസരമുണ്ട്...എല്ലാവരും വീണ്ടും ഒരു ഒത്തു ചേരലിന്റെ സാദ്ധ്യതകള്‍ ആരാഞ്ഞു  കൊണ്ടിരിയ്ക്ക്കുന്നു...നീണ്ട 14 വര്‍ഷത്തിനു ശേഷവും നമ്മള്‍ ഈ ഓര്‍മകളുടെ തീരത്ത് അലയുന്നുവെങ്കില്‍ എന്താകും അതിനു കാരണം...ആ കലാലയം നമുക്കൊരു  തണല്‍ മരമായിരുന്നു...ആ സൌഹൃധതിന്റെ തണലില്‍ നമുക്ക് അല്‍പ്പ നേരം കൂടി ചിലവഴിയ്ക്കാം ...വരൂ ...സൌഹൃധതിന്റെയും,പ്രണയത്തിന്റെയും,വിപ്ലവത്തിന്റെയും, കാല്‍പ്പനിക വഴികളില്‍ ...നമുക്കിനിയും ഒരു ബാല്യമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെ ....മരിയ്ക്കാത്ത ഓര്‍മ്മകളോടെ.....

Friday, 2 December 2011

ഡോട്ട്.കോം.................

ചാറ്റ് ഇടവഴിയില്‍ യാദ്രിശ്ചികമായി കണ്ടുകുട്ടിയ കൂറ്റനാട് കാരിയായ സുഹൃത്താണ് പറഞ്ഞത് www .കൂറ്റനാട്.കോം എന്ന വെബ്‌ പുസ്തകത്തിനെ പറ്റി....വെറുതെ ഒന്ന് ക്ലിക്കിയപ്പോള്‍ തെളിഞ്ഞു വരുന്നു/// കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍..സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ,സേവന ദാതാക്കള്‍ അങ്ങിനെ...ഓര്‍ത്തു പോയി വെബ്ബില്ലാത്ത ദുനിയാവിലെ കൂറ്റനാട് നെ കുറിച്ചും എന്റെ ബാല്യകാല യാത്ര കളെ കുറിച്ചും..
നാലു കിലോ മീറ്റര്‍ മാത്രം അപ്പുറമുള്ള  പെരിങ്ങോട്ടു നിന്നും തൊഴുക്കാട്‌ കയറ്റവും തായാട്ടിലെ വളവും തിരിവും കഴിഞ്ഞു കൃഷ്ണന്കുട്ടിയെട്ടന്റെ TMT ബസ്സില്‍ കൂറ്റനാട് എത്തുമ്പോള്‍ ശരിയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ലെ യാത്ര പോലാകും അത്. പെരിങ്ങോട് എല്ലാം കിട്ടുന്ന കടകള്‍ കുറവായത് കൊണ്ടും ഉപ്പ (വെല്ലിപ്പ) ഓടിയ്ക്കുന്ന അലമു ബസ്‌ കൂറ്റനാട് വഴി ആയതു കൊണ്ടും അന്നത്തെ ഷോപ്പിംഗ്‌ അനുഭവങ്ങളെല്ലാം കൂറ്റനാട് ആയിരുന്നു...വണ്ടി നിര്‍ത്തിയിരുന്ന ഇടവേളയില്‍ ഉപ്പ വാങ്ങി തരുന്ന സോഡാ സര്‍ബത്ത്, ലിബെര്ടി ഹോട്ടലിലെ( ഗോള്‍ഡന്‍ ഹോട്ടല്‍ അന്ന് തുടങ്ങിയിട്ടേ ഉള്ളു)  പൊറോട്ടയും ചാപ്സും ഇതെല്ലം എന്റെ സ്വകാര്യ സന്തോഷങ്ങലായിരുന്നു    അക്കാലത്തു...
എല്ലാവരും തമിഴന്റെ കട (indian federalism -അതിന്റെ അസ്തിത്വത്തെ കുറിച്ച് കൂറ്റനാട് കാര്‍ അന്നേ സംശയലുക്കലായിരുന്നു ) എന്ന് വിളിക്കുന്ന്ന ആനന്ദേട്ടന്റെ കടയിലായിരുന്നു ഞങ്ങടെ പറ്റു.മാസാവസാനം ഒന്നിച്ചു പൈസ കൊടുക്കുന്നതായിരുന്നു പതിവ് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും കൂറ്റനാട് വന്നു നല്ല രീതിയില്‍ കച്ചവടം നടത്തി ഇപ്പോള്‍ ഒരു കൂറ്റനാട് കാരനായി ജീവിക്കുന്നു ആനന്ദേട്ടന്‍..അന്ന് തന്നിരുന്ന കല്‍ക്കണ്ടം, മുന്തിരി, അണ്ടിപ്പരിപ്പ്...നമ്മള്‍ ,ചൊവ്വഴ്ച്ചക്കാര്‍,ബുധനഴ്ച്ചക്കാര്‍ എന്നൊക്കെ ആഴ്ച്ചപ്പെരിട്ടു വിളിക്കുന്ന തമിഴ് വട്ടി പലിശക്കാര്‍ ഒത്തു കൂടുന്ന ഇടമായിരുന്നു അത്..എന്നെ മുത്ത്‌ എന്ന് വിളിച്ചിരുന്നു ഒരു തങ്ക വേലു അണ്ണന്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍..വെള്ളയും വെള്ളയും വേഷം,എന്നെ ആകര്‍ഷിച്ചിരുന്ന കപ്പട മീശ,TVS  മോപ്പെട് ...ഒരു പാട് കാലത്തിനു ശേഷം ,ആനന്ദേട്ടനെ കല്യാണം ക്ഷനിയ്ക്കാനായി പോയപ്പോള്‍ കണ്ടു...അതെ വേഷം, മീശ, കഴുത്തിലെ സ്വര്‍ണ മാല...മോപ്പെട് മാറി യമഹ RX-100 ആയി എന്ന് മാത്രം..ഇത് നമ്മുടെ പഴയ മുത്ത്‌ ആണെന്ന് ആനന്ദേട്ടന്‍പറഞ്ഞപ്പോള്‍ ആ കണ്ണിലെ  തിളക്കം എനിക്ക് കാണാമായിരുന്നു...

എന്റെ ഇളം മനസ്സിനെ സ്വാധീനിച്ചിരുന്ന മറ്റൊരു കൂട്ടര്‍ അങ്ങടിയിലുള്ള ഭ്രാന്തന്മാരയിരുന്നു..ജട കെട്ടിയ മുടിയുമായി..ഒരു മുറി ബീഡിയും കത്തിച്ചു ,പിറ് പിറുത്തു പോകുന്ന ഒരാള്‍...(അയാള്‍ ഭ്രാന്തനല്ലെന്നും വാട്ടര്‍ ടാങ്ക് നടുത്ത് നടന്ന കൊലപാതകം അന്വേഷിക്കാന്‍ വന്ന പൊലിസ്ഓഫീസര്‍ ആണെന്നുമുള്ള കഥയും പ്രചരിച്ചിരുന്നു) ...എന്തൊക്കെയോ പുലമ്പി കൊണ്ട് നടക്കുന്ന കാക്ക ജാനകി..ഭ്രാന്തന്‍ മാധവന്‍ , ഇഴഞ്ഞു നീങ്ങി അവ്യക്ത ഭാഷയില് ‍ ഭിക്ഷ തേടുന്ന കാക്കി ഷര്‍ട്ടുകാരന്‍..ഇപ്പോളും കൂറ്റനാട് എത്തുമ്പോള്‍ എന്റെ അബോധ മനസ്സ് ഇവരെയെല്ലാം തിരയാറുണ്ട്...ഭ്രാന്ത് ഒരു രോഗമല്ലെന്നും അതൊരു  ജീവിത അവസ്ഥയാണെന്നും ഉള്ള തിരിച്ചറിവുണ്ടായ നാളുകളില്‍.....
ഇതെല്ലം കൂറ്റനാട് നെ കുറിച്ചുള്ള ബാല്യകാല ഓര്‍മ്മകള്‍..മാത്രം...സുഹൃത്ത് തന്ന ലിങ്കില്‍ ഒന്ന് ക്ലിക്കി നോക്കാം..ഭ്രാന്തന്‍ മാധവനും കാക്ക ജാനകി ക്കുമൊന്നും അവിടെ സ്പേസ് ഉണ്ടാവുകയില്ലെങ്കിലും..പുതിയ കാല ഖട്ടത്തിന്റെ ഭ്രാന്തുകള്‍ ഒരു പക്ഷെ കാണാനാകും...Thursday, 6 October 2011

പ്ലാനിങ്ങ്‌ ............


ടിക്കറ്റ്‌ എടുത്തു...ഇനി കാത്തിരിപ്പിന്റെ,തയ്യാറെടുപ്പുകളുടെ നാളുകള്‍..ഈ കളസവും കണ്ട കൌപീനവും ഊരിയെറിഞ്ഞു ഒരു കള്ളി മുണ്ട് എടുതുടുക്കണം....ഡിസംബറിന്റെ കുളിരില്‍ പറമ്പിലേക്ക്  ഇറങ്ങണം,ഈര്‍ക്കില്‍ ചീന്തു കൊണ്ട് നാക്ക്‌ വടിക്കണം, കിണറ്റിലെ വെള്ളത്തില്‍ മുഖം കഴുകണം,പറ്റിയാല്‍ open air -അറിഞ്ഞോന്നു കുളിക്കണം (ഉമ്മ സമ്മതിക്കുമെന്ന് തൊന്നുന്നീല....ചില സദാചാര മര്യാദകള്‍ ).
.വൈകീട്ട് വെള്ളിയന്കല്ലിന്റെ അവിടെ പോയിരുന്നു കൂട്ടുകാരോടൊത് സൊറ പറയണം.. തട്ട് കടയിലെ എരിവുള്ള മീന്‍ ചാറില്‍ ദോശ മുക്കിയടിക്കണം.. 
നെല്ലിന്‍ പൂവിനെ ഓമനിച്ചു, പരല്‍ മീനിനോടു കിന്നാരം പറഞ്ഞു പാടത്തെ തുരുത്തിലെത്തണം...ആ പറക്കൂട്ടതിനു മുകളിലങ്ങിനെ ഭാരമില്ലാതെ  കണ്ണുമടച്ചു കിടക്കണം.കുരുത്തി വെയ്ക്കാന്‍ വരുന്ന മുല്ലനെ സുഖിപ്പിച്ചു (ഒരു പാക്കറ്റ് 555 )പരലും കല്ലുത്തിയുമായി കൂടനയണംമല്ലിയും മുളകും വറുത്തരച്ചു തന്നെ വെപ്പിക്കണം. 
.പ്രണയത്തിന്റെ, വിപ്ലവത്തിന്റെ വസന്തകാലം കഴിച്ചു കൂട്ടിയ കലാലയത്തില്‍, പ്രിയപ്പെട്ട പാലച്ചോട്ടില്‍,വെറുതെ കുത്തിയിരിക്കണം..മുറ്റത്തു നില്‍ക്കുന്ന അശോകം പൂത്തുവോ, തളിര്തുവോ എന്ന് നോക്കണം രോസപൂവിനു ചുവപ്പ് കൂടിയിട്ടുണ്ടാകും, കാലഘട്ടതിനെ അനിവാര്യത ,ഇത് സമ്മേളന കാലമല്ലേ, പഴയ പോലെ തൊണ്ട കീറി മുദ്രാവാക്യങ്ങള്‍ വിളിക്കണം..സെമിനാറുകളില്‍ പങ്കെടുക്കണം,മടുക്കുമ്പോള്‍ ഇരുന്നു ഉറക്കം  തൂങ്ങണം..
.മഞ്ഞുള്ള രാത്രിയില്‍ ഗാനമേള, നാടകം, ഉന്ത്, തല്ല്,ഓംലെറ്റ്‌(ഡബിള്‍)..കട്ടന്‍ കാപ്പി..ചുമ, തൊണ്ട വേദന, സ്നേഹ ശകാരങ്ങള്‍ അങ്ങിനെ..പറ്റിയാല്‍ ചുരം കയറണം ..പഴയ സൌഹൃദങ്ങള്‍ തേടി വീണ്ടുമൊരു യാത്ര..ആരെയൊക്കെ കാണുമോ എന്തോ? 
പിലാക്കാട്ടിരി വായന ശാലയുടെ മുന്നിലിരുന്നു കുറെ കത്തിയടിക്കണം..എന്താണാവോ പുതിയ വിശേഷങ്ങള്‍..പൊടിപിടിച്ചു മൂലക്കിരിക്കുന്ന പുസ്തകങ്ങളില്‍ ഒന്ന് തലോടണം..പ്രിയ ലൈബ്രറിയന്‍ മണിയേട്ടനെ കൂട്ടി golden  l  കയറണം ..നെയ്ച്ചോറും കോഴി പൊരിച്ചതും..തീര്‍ക്കണം പഴയ കടങ്ങള്‍...പു. ക.സ .ക്കാരെ കണ്ടാല്‍ ചില പ്രത്യയ ശാസ്ത്ര ചര്‍ച്ചകള്‍..ഓടിയോളിക്കണം....


പറ്റിയാല്‍ ,
തിരുവനന്തപുരം വരെ, നിധി കാണാനല്ല കേട്ടോ..അന്താരാഷ്ട്ര ചലച്ചിത്രോത്സവം കാണണം....മുന്‍പേ പൂവിട്ട ഒരാഗ്രഹം..എന്നാലും..തെരുവിന്റെ കവി അയ്യപ്പനില്ലാതെ..പാവം വെയില്‍ തിന്നുന്ന പക്ഷി.....


ഉന്മാദത്തിന്റെ 30 ദിനരാത്രങ്ങള്‍ പ്രിയമുള്ളവര്‍ക്ക് സമ്മാനിച്ച്‌..വീണ്ടും.....


Tuesday, 13 September 2011

സുന്ദരിമാര്‍ ഉണ്ടാകുന്നത്‌............

ലോകം പുതിയ സുന്ദരിമാരെ തിരഞ്ഞെടുത്തിരിക്കുന്നു ...ഒന്നാം സുന്ദരി ലൈല  ലോപെസ്  പട്ടിണി കോടി കുത്തി വാഴുന്ന ആഫ്രിക്കന്‍ ഭൂഖണ്ടത്തില്‍ നിന്നും...രണ്ടാം സുന്ദരി ഒരു നേരത്തെ അന്നത്തിനു വേണ്ടി മാംസം വില്‍ക്കാന്‍ സ്ത്രീകള്‍ നിരത്തിലിറങ്ങുന്ന ഉക്രൈനില്‍ നിന്നും..ഒരൊറ്റ ചോദ്യം മാത്രം...എന്ത് കൊണ്ട് മുതലാളിത രാജ്യങ്ങളിലൊന്നും സുന്ദരിമാരില്ലേ?ഈയടുത്ത കാലത്ത് വ്യക്തമായി പറഞ്ഞാല്‍ ഉദാരീകരണം ശക്തമായ 90' കള്‍ക്ക്  ശേഷം ...സുന്ദരിമാര്‍ ഇന്ത്യന്‍ ഉപഭൂഖണ്ടാതിനും,ലാടിന്‍ അമേരികക്കുമൊക്കെ ഇടയില്‍ കിടന്നു കളിക്കുകയായിരുന്നു..
60'കള്‍ക്ക് ശേഷം 1994 വരെ കാത്തിരിക്കേണ്ടി വന്നു നമുക്ക് ഒരു സുന്ദരിയെ കിട്ടാന്‍ ..സുസ്മിത സെന്നിലുടെ..മന്‍മോഹന്‍ സിംഗ് നമ്മുടെ വിപണി മലര്‍ക്കെ തുറന്നതിനു ശേഷം..അതിനു ശേഷം,ഐശ്വര്യ റായി,യുക്ത മുഖി, പ്രിയങ്ക ചോപ്ര,അങ്ങിനെ ഒത്തിരി സുന്ദരിമാര്‍..ഈ കലഖട്ടത്തില്‍ നമ്മുടെ സൌന്ദര്യ സംവര്ധക വിപണിഎത്ര കണ്ടു വളര്‍ച്ച നേടി എന്ന് കൂടി പരിശോടിക്കുമ്പോള്‍ ഇതിനു പിന്നിലെ രാഷ്ട്രീയം നമുക്ക് മനസ്സിലാകൂ..ലോകത്തിലെ ഏറ്റവും വലിയ മാനവ വിഭവ ശേഷി,മധ്യ വര്‍ഗ്ഗത്തിന്റെ വളര്‍ച്ച...ഇതെല്ലാം ഇന്ത്യയില്‍ സുന്ദരിമാരുടെ എണ്ണം കൂടാന്‍ കാരണമായി..ഫ്രാന്സിലെയം ബ്രിട്ടനിലെയും കുബേര സദസ്സുകള്‍ക്ക് മാത്രം പരിചിതമായിരുന്ന ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇവിടെ സാധാരണക്കാര്‍ക്കിടയില്‍ പോലും പരിചിതമായി ഇന്ത്യന്‍ യുവത്വം പൂച്ച നടത്തം ശീലിച്ചു ..മുതലാളിത്തത്തിന്റെ അടുത്ത ഇരകള്‍ പട്ടിനികൊണ്ടും രാഷ്ട്രീയ അസ്ഥിരതകള്‍ കൊണ്ടും നട്ടം തിരിയുന്ന ആഫ്രികന്‍ ,ലാടിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്‌..ഒരു കാലത്ത് അവരുടെ എല്ലാം കൊള്ളയടിച്ച മുതലാളിത്തം  ഇന്നവരുടെ തനതു സാംസ്‌കാരിക മൂല്യങ്ങളെയും ഇല്ലാതാക്കാന്‍ നോക്കുന്നു..നമ്മുടെ വിയര്‍പ്പിന്റെ ഗന്ധം പോലും നമുക്ക് നഷ്ടമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്..ആഗോള കമ്പോളത്തിന്റെ ചരട് വലിക്കനുസരിച്ചു തോല്‍പ്പാവക്കൂത് നടത്തുന്ന ഒരു വിഭാഗമായി മൂന്നാം ലോക ജനത മാറിയിരിക്കുന്നു (മാറ്റിയിരിക്കുന്നു)...

എന്തായാലും..ഇനി കുറച്ചു കാലം എല്ലാ കോലാഹലങ്ങളും അഫ്രിക്കയിലയിരിക്കും ...പട്ടിണി മാറിയില്ലെങ്കിലും ജനത്തിന് ചിരിക്കാനെങ്കിലും കഴിയട്ടെ..


Monday, 5 September 2011

മാതാ..പിതാ ..ഗുരു:ദൈവം..

സ്കൂള്‍ തുറക്കുന്നതിന്റെ തലേ ദിവസം തന്നെ ഉമ്മ, സൌദ  താത്താനെ ഏര്‍പ്പാടാക്കിയിരുന്നു, എന്നെ കൂടി കൊണ്ട് പോകാന്‍...ഇതാത്ത പത്താം ക്ലാസ്സുകാരിയുടെ എല്ലാ പത്രാസോടും കൂടി എന്നെ കൂട്ടി പുറപ്പെട്ടു...എല്ലാവര്ക്കും ഏട്ടനോ ചേച്ചിയോ കാണും..അതുമല്ലെങ്കില്‍ അപ്പുപ്പാണോ അമ്മൂമയോ ...ഞാന്‍ മാത്രം ഒറ്റയ്ക്ക്,ജീവിതപ്പാതയിലെ പൊള്ളുന്ന ഒരനുഭവം..എല്പീ സ്കൂളിന്റെ മുറ്റത്തെ  മുത്തശ്ശി മാവിന്റെ അരികിലായിരുന്നു ക്ലാസ്സ്‌ റൂം.. പദ്മാവതി ടീച്ചര്‍ ഒരു പാവമായിരുന്നു. ..ക്ലാസ്സ്‌ ടീച്ചര്‍....രണ്ടാമത്തെ പിരീഡില്‍ വന്നു ആ സുന്ദരി ടീച്ചര്‍...അറബി പഠിപ്പിക്കുന്ന അന്തര്‍ജ്ജനം ...ഗോപാലിക ടീച്ചര്‍..കുട്ടികളെല്ലാം ടീച്ചറെ മിഴിച്ചു നോക്കുന്നുണ്ട്..അറബി പഠിപ്പിക്കുന്ന നമ്പൂരിച്ചിയെ കുറിച്ച് പെരിങ്ങോടൊക്കെ ചര്‍ച്ച ആയിട്ടുണ്ടായിരുന്നു ഇതിനകം.പല കോണുകളില്‍ നിന്നും ചെറിയ മുറു മുറുuപ്പും ഉയര്‍ന്നിരുന്നു ..കാഫിര് അറബി പഠിപ്പിക്കുന്നതിന്.   .."ക്ലാസ്സിലെ മുസ്ലിം കുട്ടികളൊക്കെ  അവടെ ഇരിക്കുക ....ബാക്കിയുള്ളവര്‍ അടുത്ത ക്ലാസ്സില്‍ പോയിരുന്നു കൊള്ളൂ ...." ടീച്ചര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഞാന്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു ..."ഇനി എല്ലാവരും അറബി പുസ്തകം തുറക്കൂ ...സ്ലെയ്ട്ടും പുസ്തകവും കല പില കൂട്ടുന്നതിനിടയില്‍ ഞാന്‍ എണീറ്റ്‌ പറഞ്ഞു ..ടീച്ചറെ എന്റെ കയ്യില്‍ പുസ്തകമില്ല ....ടീച്ചറുടെ മുഖം ചുവക്കുന്നത് ഞാനറിഞ്ഞു..എന്തേ? ഞാന്‍ അറബിക്കല്ല ...മലയാളം ആണ്..അറബി പഠിക്കാത്ത മാപ്പിള കുട്ടിയെ കുറിച്ച് ടീച്ചര്‍ക്ക്‌ സങ്കല്പ്പിക്കനയിരുന്നില്ല...എന്റെ സത്യസന്തതയെ സംശയിച്ച ടീച്ചര്‍ ക്ലാസ്സ്‌ ടീച്ചറെ വിളിച്ചു വരുത്തിയാണ് സംശയം തീര്‍ത്തത് ...ഭാഷകളെ മതങ്ങള്‍ക്കതീതമായി കാണാന്‍ ഇന്നും നമുക്ക് കഴിയുന്നില്ലല്ലോ..നമ്മളിന്നും എന്നോ ആരോ ഉണ്ടാക്കി വച്ച ഒരു ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ടാണ് കാര്യങ്ങളെ കാണുന്നത് ..അത് കൊണ്ടാണല്ലോ അലിഗഡ് മുസ്ലിം സര്‍വ കലാശാലയും ബനാറസ്‌ ഹിന്ദു സര്‍വകലാശാലയുമൊക്കെ മൌലികവാദികളുടെ എതിര്‍പ്പിനു വകയകുന്നതും ഈ രണ്ടിടത്തും രണ്ടു സമുദായത്തിനും പ്രത്യേക പരിഗണന ഒന്നുമില്ല  എന്നാണ് ഈയുള്ളവന്റെ അറിവ്(വെള്ളക്കാരന്റെ കുബുദ്ധി) ..എന്തായാലും  ഇപ്പോള്‍ ഈ മരുഭൂമിയില്‍ വയറ്റില്‍ പിഴപ്പിനുള്ള അറബി ഒപ്പിക്കുമ്പോള്‍ ഗോപാലിക ടീച്ചറെ ഓര്‍ക്കും.....

ഓര്‍മകളിലെ ഗുരുക്കന്മാര്‍ ഒരുപാടുണ്ട് :മാതൃ വാത്സല്യം ഹൃദയത്തിലോളിപ്പിച്ചു നടന്നവര്‍...കമലവതി ടീച്ചര്‍,ശൈലജ ടീച്ചര്‍..പുസ്തകം നോക്കാതെ പഠിപ്പിച്ചിരുന്ന ശങ്കരന്‍കുട്ടി മാഷ്,പെരിങ്ങോട്ടുകാര്‍ മലയാളം മാഷ് എന്ന് വിളിക്കുന്ന ഗോപാലന്‍ നായര്‍ മാഷ്..ചിരിച്ചു കൊണ്ട് മാത്രം ക്ലാസ്സെടുതിരുന്ന വാസുദേവന്‍‌ മാഷ്,അകാലത്തില്‍ മരണം  തട്ടിയെടുത്ത വിനയ ടീച്ചര്‍...ക്ലാസ്സില്‍ കയറാതത്തിനു സ്നേഹപൂര്‍വ്വം  ശാസിച്ചിരുന്ന ഗൌരീ ശങ്കര്‍ സര്‍ ...തോളില്‍ കയ്യിട്ടു നടന്നിരുന്ന അജിത്‌ സര്‍..അങ്ങിനെ പലരും.ഗുരു ശിഷ്യ ബന്ധം പഴയ പോലെ ധൃടമല്ല  എന്ന് വിലപിക്കുന്നവരോട്: അ ത്ആരുടെയും കുഴപ്പമല്ല കാലം, വ്യവസ്ഥ എല്ലാം മാറുന്നു ......ഈ ദിനം പ്രിയ ഗുരുക്കന്മാര്‍ക്കായി....HAPPY TEACHERS DAY

സമര്‍പ്പണം: ജീവിതം എന്ന വലിയ യഥാര്ത്യത്തെ നേരിടാന്‍ പഠിപ്പിച്ച പ്രിയ ഗുരു നാഥക്ക്...നബീസ ടീച്ചര്‍ക്ക്‌ 


Sunday, 4 September 2011

അടവുകാര്‍ കൊണ്ട് പോകുന്ന ഓണം....

അവര്‍ പല വേഷത്തില്‍ വന്നു...കപ്പട മീശയും പെരുങ്കായ സഞ്ചിയുമായി  ടീവീസ് മോപ്പെടില്‍....കണ്ട  കൌപീനവും കാല്‍ സര്‍യിയുമിട്ടു മാരുതിയില്‍ ......അടവുകള്‍ പലതും കാണിച്ചു ...ഓണം അടവുകാര്‍  കൊണ്ട് പോയി കാണാം വിറ്റും ഓണം ഉണ്നനമെന്ന പഴമൊഴി മലയാളി അക്ഷരാര്‍ഥത്തില്‍ .നടപ്പാക്കുന്നു ...എല്ലായിടത്തും OFFER!!!ഒരു ചെറിയ സംശയം: മഹാബലി എന്നാ ആ നല്ല ഭരണാധികാരിയെ (ഒരു നല്ല സോഷ്യലിസ്റ്റ്‌ നെ ) ആരാണ് തമാശക്കരനാക്കിയത്? മിമിക്രിക്കാരോ? അതോ പരസ്യക്കംപനിക്കാരോ?എന്തായാലും ഇന്നത്തെ ഭരണാധികാരികളുടെ അത്രയും ജനത്തെ ചിരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്ന് തോന്നുന്നില്ല..
നൊസ്റ്റാള്‍ജിയ: അന്നത്തെ ഒരിടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചത്‌ കൊണ്ട് ഓണത്തിന് നെല്ലിന്‍ പൂവിന്റെ മണമുണ്ടായിരുന്നു...നെല്ക്കതിരിന്റെ ചന്തമുണ്ടായിരുന്നു .....ഓണം ഒരു കാര്‍ഷിക ഉത്സവമായിരുന്നു(Harvesting festival)...അടവുകാര്‍ തട്ടിയെടുക്കുന്നതിനു മുന്‍പ് ....മത തീവ്രവാദികള്‍ മതിലുകള്‍ കെട്ടുന്നതിനു മുന്‍പ്.....ഗൃഹാതുരത  എന്നാല്‍ നെടുവീര്‍പ്പിട്ടു തീര്‍ക്കാനുള്ളതല്ല .....നഷ്ടപ്പെട്ടതിനെ തിരിച്ചു പിടിക്കാനുള്ളതാണ്...കാണാം വില്‍ക്കാതെ ഓണമുന്നാനുള്ള ഒരു വ്യവസ്ഥ ഉണ്ടാകട്ടെ...ഓണാശംസകള്‍ ...........................

Saturday, 3 September 2011

യമനിയുടെ ടാക്സി

ഇന്നത്തെ യാത്ര ഒരു യമനിയുടെ ടാക്സിയിലായിരുന്നു. പൈസ  പരഞ്ഞുരപ്പിച്ചതിനു ശേഷമേ ടാക്സിയില്‍ കയറൂ.. ഗള്‍ഫു ജീവിതം പടിപിച്ച ഒരു പാഠം .തല പുറത്തിട്ടു അയാള്‍ പറഞ്ഞു ഒരു ദിനാര്‍ ..നല്ല മലയാളത്തില്‍!!
യാത്രയിലുടനീളം അയാള്‍ കേരളത്തെ കുറിച്ച് സംസാരിച്ചു. ന്ഹനും വിട്ടു കൊടുത്തില്ല.പൌരാണിക കാലം മുതലേ യമാനികളും സാമൂതിരിയും തമ്മിലുള്ള കച്ചവടത്തെ കുറിച്ചുംയമനില്‍ നിന്നും മാലിക് ദീനാര്‍ കൊടുങ്ങല്ലുരിലെത്തി  ദീന്‍ പ്രച്ചരിപിച്ചതുമെല്ലാം നിരത്തി ഞാനും വാചാലനായി.ടാക്സി ഇപ്പോള്‍ എനിക്കിരങ്ങനുള്ള സ്ഥലത്തെത്തി...അയാളുടെ സംസാരം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്...പെട്ടെന്ന് അയാള്‍ ചോദിച്ചു..നിങ്ങള്‍ക്കറിയുമോ? കേരളത്തിന്‌ ആയ പേര്‍ നല്‍കിയത് ഒരു യമനിയാണ്.മാലിക് ദിനാറിന്റെ കൂട്ടത്തില്‍ വന്ന ഒരാള്‍ കേരളത്തിന്റെ സമൃദ്ധി കണ്ടു പറഞ്ഞു ഖൈര്‍  അല്ലഹ്(ദൈവത്തിന്റെ അനുഗ്രഹം) എന്ന്..അത് കേരളം എന്നായി..!!!!ഞാന്‍ സ്തംഭിച്ചു പോയി ..പതുക്കെ ഇറങ്ങി നടന്നു.. ഇതെന്തു കഥ ...ഞാന്‍ പരശു രാമനെ ഓര്‍ത്തു...മണ്ടരി പിടിച്ചതെങ്കിലും കേരം തിങ്ങും കേരള നാടിനെ ഓര്‍ത്തു...