Total Pageviews

Monday 5 September 2011

മാതാ..പിതാ ..ഗുരു:ദൈവം..

സ്കൂള്‍ തുറക്കുന്നതിന്റെ തലേ ദിവസം തന്നെ ഉമ്മ, സൌദ  താത്താനെ ഏര്‍പ്പാടാക്കിയിരുന്നു, എന്നെ കൂടി കൊണ്ട് പോകാന്‍...ഇതാത്ത പത്താം ക്ലാസ്സുകാരിയുടെ എല്ലാ പത്രാസോടും കൂടി എന്നെ കൂട്ടി പുറപ്പെട്ടു...എല്ലാവര്ക്കും ഏട്ടനോ ചേച്ചിയോ കാണും..അതുമല്ലെങ്കില്‍ അപ്പുപ്പാണോ അമ്മൂമയോ ...ഞാന്‍ മാത്രം ഒറ്റയ്ക്ക്,ജീവിതപ്പാതയിലെ പൊള്ളുന്ന ഒരനുഭവം..എല്പീ സ്കൂളിന്റെ മുറ്റത്തെ  മുത്തശ്ശി മാവിന്റെ അരികിലായിരുന്നു ക്ലാസ്സ്‌ റൂം.. പദ്മാവതി ടീച്ചര്‍ ഒരു പാവമായിരുന്നു. ..ക്ലാസ്സ്‌ ടീച്ചര്‍....രണ്ടാമത്തെ പിരീഡില്‍ വന്നു ആ സുന്ദരി ടീച്ചര്‍...അറബി പഠിപ്പിക്കുന്ന അന്തര്‍ജ്ജനം ...ഗോപാലിക ടീച്ചര്‍..കുട്ടികളെല്ലാം ടീച്ചറെ മിഴിച്ചു നോക്കുന്നുണ്ട്..അറബി പഠിപ്പിക്കുന്ന നമ്പൂരിച്ചിയെ കുറിച്ച് പെരിങ്ങോടൊക്കെ ചര്‍ച്ച ആയിട്ടുണ്ടായിരുന്നു ഇതിനകം.പല കോണുകളില്‍ നിന്നും ചെറിയ മുറു മുറുuപ്പും ഉയര്‍ന്നിരുന്നു ..കാഫിര് അറബി പഠിപ്പിക്കുന്നതിന്.   .."ക്ലാസ്സിലെ മുസ്ലിം കുട്ടികളൊക്കെ  അവടെ ഇരിക്കുക ....ബാക്കിയുള്ളവര്‍ അടുത്ത ക്ലാസ്സില്‍ പോയിരുന്നു കൊള്ളൂ ...." ടീച്ചര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് ഞാന്‍ ക്ലാസ്സില്‍ തന്നെ ഇരുന്നു ..."ഇനി എല്ലാവരും അറബി പുസ്തകം തുറക്കൂ ...സ്ലെയ്ട്ടും പുസ്തകവും കല പില കൂട്ടുന്നതിനിടയില്‍ ഞാന്‍ എണീറ്റ്‌ പറഞ്ഞു ..ടീച്ചറെ എന്റെ കയ്യില്‍ പുസ്തകമില്ല ....ടീച്ചറുടെ മുഖം ചുവക്കുന്നത് ഞാനറിഞ്ഞു..എന്തേ? ഞാന്‍ അറബിക്കല്ല ...മലയാളം ആണ്..അറബി പഠിക്കാത്ത മാപ്പിള കുട്ടിയെ കുറിച്ച് ടീച്ചര്‍ക്ക്‌ സങ്കല്പ്പിക്കനയിരുന്നില്ല...എന്റെ സത്യസന്തതയെ സംശയിച്ച ടീച്ചര്‍ ക്ലാസ്സ്‌ ടീച്ചറെ വിളിച്ചു വരുത്തിയാണ് സംശയം തീര്‍ത്തത് ...ഭാഷകളെ മതങ്ങള്‍ക്കതീതമായി കാണാന്‍ ഇന്നും നമുക്ക് കഴിയുന്നില്ലല്ലോ..നമ്മളിന്നും എന്നോ ആരോ ഉണ്ടാക്കി വച്ച ഒരു ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ടാണ് കാര്യങ്ങളെ കാണുന്നത് ..അത് കൊണ്ടാണല്ലോ അലിഗഡ് മുസ്ലിം സര്‍വ കലാശാലയും ബനാറസ്‌ ഹിന്ദു സര്‍വകലാശാലയുമൊക്കെ മൌലികവാദികളുടെ എതിര്‍പ്പിനു വകയകുന്നതും ഈ രണ്ടിടത്തും രണ്ടു സമുദായത്തിനും പ്രത്യേക പരിഗണന ഒന്നുമില്ല  എന്നാണ് ഈയുള്ളവന്റെ അറിവ്(വെള്ളക്കാരന്റെ കുബുദ്ധി) ..എന്തായാലും  ഇപ്പോള്‍ ഈ മരുഭൂമിയില്‍ വയറ്റില്‍ പിഴപ്പിനുള്ള അറബി ഒപ്പിക്കുമ്പോള്‍ ഗോപാലിക ടീച്ചറെ ഓര്‍ക്കും.....

ഓര്‍മകളിലെ ഗുരുക്കന്മാര്‍ ഒരുപാടുണ്ട് :മാതൃ വാത്സല്യം ഹൃദയത്തിലോളിപ്പിച്ചു നടന്നവര്‍...കമലവതി ടീച്ചര്‍,ശൈലജ ടീച്ചര്‍..പുസ്തകം നോക്കാതെ പഠിപ്പിച്ചിരുന്ന ശങ്കരന്‍കുട്ടി മാഷ്,പെരിങ്ങോട്ടുകാര്‍ മലയാളം മാഷ് എന്ന് വിളിക്കുന്ന ഗോപാലന്‍ നായര്‍ മാഷ്..ചിരിച്ചു കൊണ്ട് മാത്രം ക്ലാസ്സെടുതിരുന്ന വാസുദേവന്‍‌ മാഷ്,അകാലത്തില്‍ മരണം  തട്ടിയെടുത്ത വിനയ ടീച്ചര്‍...ക്ലാസ്സില്‍ കയറാതത്തിനു സ്നേഹപൂര്‍വ്വം  ശാസിച്ചിരുന്ന ഗൌരീ ശങ്കര്‍ സര്‍ ...തോളില്‍ കയ്യിട്ടു നടന്നിരുന്ന അജിത്‌ സര്‍..അങ്ങിനെ പലരും.ഗുരു ശിഷ്യ ബന്ധം പഴയ പോലെ ധൃടമല്ല  എന്ന് വിലപിക്കുന്നവരോട്: അ ത്ആരുടെയും കുഴപ്പമല്ല കാലം, വ്യവസ്ഥ എല്ലാം മാറുന്നു ......ഈ ദിനം പ്രിയ ഗുരുക്കന്മാര്‍ക്കായി....HAPPY TEACHERS DAY

സമര്‍പ്പണം: ജീവിതം എന്ന വലിയ യഥാര്ത്യത്തെ നേരിടാന്‍ പഠിപ്പിച്ച പ്രിയ ഗുരു നാഥക്ക്...നബീസ ടീച്ചര്‍ക്ക്‌ 


3 comments:

  1. അവസാനം ഉമ്മയിലേക്ക് ... ജീവിതത്തിലെ തനതായ മൂല്യങ്ങള്‍ മനസ്സിലാക്കി തരുന്ന ഉമ്മ അല്ലെങ്കില്‍ അമ്മ ഒരു അദ്ധ്യാപിക മാത്രമല്ല ..... ഒരു വിദ്യാലയം തന്നെയാണ് ഷാജു

    ReplyDelete
  2. .എന്തായാലും ഇപ്പോള്‍ ഈ മരുഭൂമിയില്‍ വയറ്റില്‍ പിഴപ്പിനുള്ള അറബി ഒപ്പിക്കുമ്പോള്‍ ഗോപാലിക ടീച്ചറെ ഓര്‍ക്കും.....nannayittundu ikkaaa

    ReplyDelete
  3. ടീച്ചര്‍ ഇപ്പോള്‍ എവ്ടെയുന്ടെന്നറിയില്ല..പിന്നീട് മലപ്പുറം ജില്ലയിലെവ്ടെയോ ജോലിചെയ്തെന്നും...കുറെ പ്രശ്നങ്ങലുണ്ടയെന്നും അറിഞ്ഞു..' നാരായം' എന്ന സിനിമ യുടെ THREAD ,ടീച്ചറുടെ കഥയാണെന്ന് തോന്നുന്നു ....

    ReplyDelete