Total Pageviews

Friday 2 December 2011

ഡോട്ട്.കോം.................

ചാറ്റ് ഇടവഴിയില്‍ യാദ്രിശ്ചികമായി കണ്ടുകുട്ടിയ കൂറ്റനാട് കാരിയായ സുഹൃത്താണ് പറഞ്ഞത് www .കൂറ്റനാട്.കോം എന്ന വെബ്‌ പുസ്തകത്തിനെ പറ്റി....വെറുതെ ഒന്ന് ക്ലിക്കിയപ്പോള്‍ തെളിഞ്ഞു വരുന്നു/// കച്ചവട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍..സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ,സേവന ദാതാക്കള്‍ അങ്ങിനെ...ഓര്‍ത്തു പോയി വെബ്ബില്ലാത്ത ദുനിയാവിലെ കൂറ്റനാട് നെ കുറിച്ചും എന്റെ ബാല്യകാല യാത്ര കളെ കുറിച്ചും..
നാലു കിലോ മീറ്റര്‍ മാത്രം അപ്പുറമുള്ള  പെരിങ്ങോട്ടു നിന്നും തൊഴുക്കാട്‌ കയറ്റവും തായാട്ടിലെ വളവും തിരിവും കഴിഞ്ഞു കൃഷ്ണന്കുട്ടിയെട്ടന്റെ TMT ബസ്സില്‍ കൂറ്റനാട് എത്തുമ്പോള്‍ ശരിയ്ക്കും എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌ ലെ യാത്ര പോലാകും അത്. പെരിങ്ങോട് എല്ലാം കിട്ടുന്ന കടകള്‍ കുറവായത് കൊണ്ടും ഉപ്പ (വെല്ലിപ്പ) ഓടിയ്ക്കുന്ന അലമു ബസ്‌ കൂറ്റനാട് വഴി ആയതു കൊണ്ടും അന്നത്തെ ഷോപ്പിംഗ്‌ അനുഭവങ്ങളെല്ലാം കൂറ്റനാട് ആയിരുന്നു...വണ്ടി നിര്‍ത്തിയിരുന്ന ഇടവേളയില്‍ ഉപ്പ വാങ്ങി തരുന്ന സോഡാ സര്‍ബത്ത്, ലിബെര്ടി ഹോട്ടലിലെ( ഗോള്‍ഡന്‍ ഹോട്ടല്‍ അന്ന് തുടങ്ങിയിട്ടേ ഉള്ളു)  പൊറോട്ടയും ചാപ്സും ഇതെല്ലം എന്റെ സ്വകാര്യ സന്തോഷങ്ങലായിരുന്നു    അക്കാലത്തു...
എല്ലാവരും തമിഴന്റെ കട (indian federalism -അതിന്റെ അസ്തിത്വത്തെ കുറിച്ച് കൂറ്റനാട് കാര്‍ അന്നേ സംശയലുക്കലായിരുന്നു ) എന്ന് വിളിക്കുന്ന്ന ആനന്ദേട്ടന്റെ കടയിലായിരുന്നു ഞങ്ങടെ പറ്റു.മാസാവസാനം ഒന്നിച്ചു പൈസ കൊടുക്കുന്നതായിരുന്നു പതിവ് .തമിഴ് നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും കൂറ്റനാട് വന്നു നല്ല രീതിയില്‍ കച്ചവടം നടത്തി ഇപ്പോള്‍ ഒരു കൂറ്റനാട് കാരനായി ജീവിക്കുന്നു ആനന്ദേട്ടന്‍..അന്ന് തന്നിരുന്ന കല്‍ക്കണ്ടം, മുന്തിരി, അണ്ടിപ്പരിപ്പ്...നമ്മള്‍ ,ചൊവ്വഴ്ച്ചക്കാര്‍,ബുധനഴ്ച്ചക്കാര്‍ എന്നൊക്കെ ആഴ്ച്ചപ്പെരിട്ടു വിളിക്കുന്ന തമിഴ് വട്ടി പലിശക്കാര്‍ ഒത്തു കൂടുന്ന ഇടമായിരുന്നു അത്..എന്നെ മുത്ത്‌ എന്ന് വിളിച്ചിരുന്നു ഒരു തങ്ക വേലു അണ്ണന്‍ ഉണ്ടായിരുന്നു കൂട്ടത്തില്‍..വെള്ളയും വെള്ളയും വേഷം,എന്നെ ആകര്‍ഷിച്ചിരുന്ന കപ്പട മീശ,TVS  മോപ്പെട് ...ഒരു പാട് കാലത്തിനു ശേഷം ,ആനന്ദേട്ടനെ കല്യാണം ക്ഷനിയ്ക്കാനായി പോയപ്പോള്‍ കണ്ടു...അതെ വേഷം, മീശ, കഴുത്തിലെ സ്വര്‍ണ മാല...മോപ്പെട് മാറി യമഹ RX-100 ആയി എന്ന് മാത്രം..ഇത് നമ്മുടെ പഴയ മുത്ത്‌ ആണെന്ന് ആനന്ദേട്ടന്‍പറഞ്ഞപ്പോള്‍ ആ കണ്ണിലെ  തിളക്കം എനിക്ക് കാണാമായിരുന്നു...

എന്റെ ഇളം മനസ്സിനെ സ്വാധീനിച്ചിരുന്ന മറ്റൊരു കൂട്ടര്‍ അങ്ങടിയിലുള്ള ഭ്രാന്തന്മാരയിരുന്നു..ജട കെട്ടിയ മുടിയുമായി..ഒരു മുറി ബീഡിയും കത്തിച്ചു ,പിറ് പിറുത്തു പോകുന്ന ഒരാള്‍...(അയാള്‍ ഭ്രാന്തനല്ലെന്നും വാട്ടര്‍ ടാങ്ക് നടുത്ത് നടന്ന കൊലപാതകം അന്വേഷിക്കാന്‍ വന്ന പൊലിസ്ഓഫീസര്‍ ആണെന്നുമുള്ള കഥയും പ്രചരിച്ചിരുന്നു) ...എന്തൊക്കെയോ പുലമ്പി കൊണ്ട് നടക്കുന്ന കാക്ക ജാനകി..ഭ്രാന്തന്‍ മാധവന്‍ , ഇഴഞ്ഞു നീങ്ങി അവ്യക്ത ഭാഷയില് ‍ ഭിക്ഷ തേടുന്ന കാക്കി ഷര്‍ട്ടുകാരന്‍..ഇപ്പോളും കൂറ്റനാട് എത്തുമ്പോള്‍ എന്റെ അബോധ മനസ്സ് ഇവരെയെല്ലാം തിരയാറുണ്ട്...ഭ്രാന്ത് ഒരു രോഗമല്ലെന്നും അതൊരു  ജീവിത അവസ്ഥയാണെന്നും ഉള്ള തിരിച്ചറിവുണ്ടായ നാളുകളില്‍.....
ഇതെല്ലം കൂറ്റനാട് നെ കുറിച്ചുള്ള ബാല്യകാല ഓര്‍മ്മകള്‍..മാത്രം...സുഹൃത്ത് തന്ന ലിങ്കില്‍ ഒന്ന് ക്ലിക്കി നോക്കാം..ഭ്രാന്തന്‍ മാധവനും കാക്ക ജാനകി ക്കുമൊന്നും അവിടെ സ്പേസ് ഉണ്ടാവുകയില്ലെങ്കിലും..പുതിയ കാല ഖട്ടത്തിന്റെ ഭ്രാന്തുകള്‍ ഒരു പക്ഷെ കാണാനാകും...







8 comments:

  1. ഈ കൂറ്റ നാടന്‍ ഓര്‍മ്മകള്‍ ഇഷ്ടമായി എല്ലാ നന്മകളും എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. വിട്ടു പോയതൊരുപാടുണ്ടെങ്കിലും ആ കാലത്തിലേക്കെന്നെ തിരിച്ച് നടത്തിച്ചു ഈ കുറിപ്പ്.. ഒന്നൂടി എഡിറ്റി ഇതൊന്നു വലുതാക്കുന്നതിനെ കുറിച്ച് ആലോചിക്കാവുനതാണു.. :)


    നന്നായിട്ടൊ.....

    ReplyDelete
  3. എഴുതുവാന്‍ ഒരു പാടുണ്ട് സമീരന്‍...പക്ഷെ കേവലം വ്യക്തിപരമായ ഓര്മ കള്ക്കപ്പുരം അതിനൊരു പ്രസക്തി ഇല്ലല്ലോ?

    ReplyDelete
  4. നന്നായെടോ...പഴയതൊക്കെ ഓർക്കാനും താലോലിക്കാനും കഴിഞ്ഞു തന്റെ വർത്തമാനം വായിച്ചപ്പൊ. വായിച്ചു കഴിഞ്ഞപ്പോ മനസ്സിൽ എന്തോ ഒരു വിങ്ങൽ. നാട്ടിൽനിന്നും അകലെയായതിനാലാവും !.
    ഒരു ദേശത്തിന്റെ വ്യക്തിപരമായ ഓർമ്മകൾ ഒരു നാടിന്റെ മൊത്തം ജനതയുടെ ഓർമ്മകളെ ഉണർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ അതിന്റെ പ്രസക്തി വളരെ വലുതാണെന്നു തോന്നുന്നു. ഇനിയും എഴുതുക.

    ReplyDelete
  5. തോഴുക്കാട്ട് കയറ്റം കേറി തയാട്ടില്‍ വളവു തിരിഞ്ഞു കൂറ്റനാടെത്തി.. കാക്ക ജനകിയെയും അണ്ണാച്ചിയെയും മറ്റു പലരെയും കണ്ടു .. ലിബര്ടിയില്‍ കയറി പൊറോട്ടേം ചാപ്സുമടിച്ചു.
    കൊല്ലങ്ങള്‍ പുറകോട്ടു നടത്തി ഷാജു നീ ഈ എഴുത്തിലൂടെ. ഇത്തരം സംഭവങ്ങള്‍ ഇനിയും ഇഴ കോര്‍ത്തെടുക്കാന്‍ ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു . അലമു ബസ്സും , മോഹമ്മേദ്‌ ഇക്കാടെ ഓര്‍മ്മകളും മനസ്സിനെ നൊമ്പരപെടുത്തി ... നന്ദി കൂട്ടുകാരാ ...

    ReplyDelete
  6. തോഴുക്കാട് കയറ്റം മുതല്‍ തുടങ്ങുന്ന ഇതുപോലെയുള്ള എന്റെ എത്രയോ യാത്രകള്‍ .....
    ജടകെട്ടിയ മുടിയുള്ള അയാള്‍ ടെലിഫോണ്‍ പോസ്റ്റിനുള്ളില്‍ കുത്തി നിറച്ചിരുന്ന കടലാസ് കഷ്ണങ്ങള്‍ ഇപ്പോഴും അവിടെ കാണുമോ ആവോ...?
    ആരാന്റെ അമ്മക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേല് എന്ന പഴമൊഴിയില്‍ തെല്ലും പതിരില്ലെന്നു കാക്ക ജാനകിയിലൂടെയാണ് പലപ്പോഴും നമ്മള്‍ മനസ്സിലാക്കിയത്....
    എന്നോ മറവിയുടെ മാറാലകള്‍ക്കിടയിലേക്ക് മാറ്റപ്പെട്ടിരുന്ന ഓര്‍മ്മകള്‍ ഒരു നിമിഷം കൊണ്ട് തിരിച്ചു കിട്ടിയിരിക്കുന്നു....
    സുഹൃത്തേ നന്ദി....
    മനോഹരമായി എഴുതിയിരിക്കുന്നു....
    അഭിനന്ദനങ്ങള്‍............................................................................................................................

    ReplyDelete
    Replies
    1. ഗ്രാമങ്ങള്‍ നഗരങ്ങളെ വളയും എന്നത് ഒരു ഭ്രാന്തന്‍ സ്വപ്നമാവുകയും നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങുകയും ചെയ്യുന്ന കാലത്ത് അരികുവല്‍ക്കരിയ്ക്കപ്പെടുന്നവരുടെ എണ്ണം കൂട്കയും നമ്മുടെ സ്മൃതി കോശങ്ങള്‍ അവര്‍ക്ക് മംഗളം പാടുകയും ചെയ്യും..............

      Delete
  7. കാലത്തിനൊപ്പം എല്ലാം മാറി.
    പഴയവ എല്ലാ ഓർമകളായും മാറി.
    ഇനി ഇടക്കിടെ അയവിറക്കി ഗതകാലസ്മരണകൾ പുതുക്കാം.

    ReplyDelete