Total Pageviews

Wednesday 1 August 2012















"ചില നഷ്ടങ്ങള്‍ എത്ര നാള്‍ കഴിഞ്ഞാലും നമ്മെ വേട്ടയടികൊണ്ടിരിയ്ക്കും  ...അങ്ങിനെ ഒന്നാണ് നമ്മുടെ കൌമാരവും കലാലയവും
...."


എല്ലാ പ്രീ ഡിഗ്രീ  ക്കാരെയും പോലെ വളരെ സംഭവ ബഹുലമായിരുന്നു ഞങ്ങളുടേതും....പ്രണയവും വിപ്ലവവും കൊച്ചു കൊച്ചു പരിഭവങ്ങളും....

ആദ്യം കട്ട്‌ ചെയ്തു തുടങ്ങിയത് ഹിന്ദി ക്ലാസ്സ്‌ എന്നാണ് ഓര്‍മ്മ..പുറത്തെ കലാ പരിപാടികള്‍ക്ക് സമയം തികയാതെ വന്നപ്പോള്‍ പിന്നെ ഇംഗ്ലീഷ് ക്ലാസ്സിന്റെ മുകളിലും കൈ വച്ചു ..എല്ലാം സംഘടിതമായി തന്നെ ...ആദ്യമൊക്കെ ബലം പിടിച്ചിരുന്ന ചില പഠിപ്പിസ്റ്റുകള്‍ പിന്നെ മട്ടിപിച്ചില്‍ നിന്നും കയറാതെ ആയി..പ്രീ ഡിഗ്രി ക്ലാസ്സിന്റെ അവസാന ഖട്ടത്തില്‍ ഞങ്ങള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരു തീരുമാനമെടുത്തു..ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്ന് കയറണം..ടീച്ചെരോട് യാത്ര പറയേണ്ടേ..അങ്ങിനെ എല്ലാവരും കൂടി ഇംഗ്ലീഷ് ക്ലാസ്സിലെ അവസാന രണ്ടു ബെഞ്ചില്‍...... ..ടീച്ചര്‍ വന്നു അദ്ഭുതത്തോടെ നോക്കി...ആദ്യമായിട്ടാകും ക്ലാസ്സില്‍ ഇത്രയും ഹാജര്‍.....,, പിന്നെ ഞെട്ടിയ്ക്കുന്ന ഒരു ചോദ്യവും..നിങ്ങളൊക്കെ ആരാ? ഇതുവരെ ഇവിടെയൊന്നും കണ്ടിട്ടില്ലാലോ എന്ന്...എന്തായാലും ഈ അവസാന ദിവസം നിങ്ങളുടെയോന്നും ആവശ്യം ഇവിടെ ഇല്ല എന്ന്...മടിച്ചു മടിച്ചു പുറത്തിറങ്ങുമ്പോള്‍ വലിയ കുറ്റ  ബോധമൊന്നും തോന്നിയിരുന്നില്ല..




വിവിധ ജാതി-ഭാഷ-സംസ്കരങ്ങളായി കിടക്കുന്ന ഭാരതീയരായ നമ്മെ ഒന്നിപ്പിയ്ക്കുന്ന ഒരു ഘടകം ക്രിക്കറ്റ്‌ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..അത് പോലെ തന്നെയായിരുന്നു  ഞങ്ങളുടെ ക്ലാസും..രാഷ്ട്രീയ വും പ്രണയവുമൊക്കെ വിഷയം ആയിരുന്നുവെങ്കിലും ക്രിക്കറ്റ്‌ ആയിരുന്നു ഞ ങ്ങടെ ദേശീയത.അതും മട്ടിപിച്ചില്‍,...അത് ഞങ്ങള്‍ക്ക് ലോര്‍ഡ്സ് പോലെ ആയിരുന്നു..സുബ്രന്‍ എന്നാ വല്ലപ്പുഴക്കാരന്‍ അവിടുത്തെ രാജ കുമാരനും..ആ പിച്ചില്‍ മാത്രം പന്ത് തിരിയ്ക്കാന്‍ (അതും ഗ്ഗൂഗ്ളെ ..) അറിയുന്ന നെത്രദാസ് ...നമ്മടെ സ്വന്തം കീപ്പര്‍ പ്രസാദ്‌........ അങ്ങിനെ നീളുന്നു ...അക്ര   മനോജിനെ മറക്കാന്‍ പറ്റില്ല...ഫോര്‍ അടിയ്ക്കുന്നത് സ്വപ്നം കണ്ടുനരുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം ....


കൊളടിയേട്ടനെ മറക്കാന്‍ പറ്റ്വോ?ഉറക്കമൊഴിച്ച പരിപ്പുവടയും ...വാടിയ ചായയും....(അങ്ങേരെ  പറ്റിച്ചവര്‍ കൂട്ടത്തില്‍ ഒരു പാട് പേരുണ്ട്‌  എന്നറിയാം..എല്ലാവരും വലിയ ഗള്‍ഫുകാരും ബൂര്‍ഷ്വകളും ഡോക്ടര്‍മാരും ഒക്കെ ആയില്ലേ...ഇനിയെങ്കിലും ആ പാവത്തിന്റെ പറ്റ് തീര്‍ത്തു കൂടെ?
)

കൌമാരത്തെ കുറിച്ച് പഠിച്ചതും പ്രവചിച്ചതും ഒക്കെ സിഗ്മാണ്ട്  ഫ്രോയിഡ് അല്ലെ..അദ്ദേഹത്തിന്റെ തിയറിയുടെ പരീക്ഷണ ശാലയായിരുന്നു ഞങ്ങളുടെ ക്ലാസുകള്‍.....,,എന്തെല്ലാം വേലത്തരങ്ങള്‍...,,,കുസൃതികള്‍.,,,,സ്വന്തം തിയറികള്‍ ഉണ്ടാക്കിയവര്‍ വരെ ഉണ്ടായിരുന്നു കൂട്ടത്തില്‍..,,കെമിസ്ട്രി പഠിച്ചപ്പോള്‍, ഇനി കൂട്ടത്തില്‍ വാറ്റും ഒരു കയ്യ് നോക്കാം എന്ന് വരെ പദ്ധതിയിട്ടവര്‍...,കോട  കലക്കി മട്ടി കാട്ടില്‍  വെക്കാന്‍ വരെ ചിലര്‍ പ്ലാന്‍ ചെയ്തിരുന്നു എന്നാണു അറിവ്..


Nomenclature Of Nisar


ശങ്കര ശര്‍മ സാറിന്റെ ഫിസിക്സ്‌ ക്ലാസ്സ്‌ ,,,അറു  ബോറന്‍ എന്ന് മാത്രമല്ല ,,നന്നായി വിശക്കുന്നുമുണ്ട് ,,,ഏതോ ജര്‍മന്‍ ശാസ്ത്ര കാരനെ കുറിച്ചാണ് ശര്‍മ സര്‍ പറയുന്നത്,,,ക്ലാസ്സ്‌ ഉറക്കത്തിലേയ്ക്കു വഴുതി വീഴുകയാണെന്ന് മനസ്സിലാക്കി സര്‍ പറഞ്ഞു....ജര്‍മന്കരുടെയൊക്കെ  പേരുകള്‍  അവസാനിയ്ക്കുന്നത്  'മാന്‍ ' എന്നായിരിയ്ക്കും...കേട്ടിട്ടില്ലേ ക്ലിന്‍സ്മാന്‍ ,ലോതെര്‍ മാന്‍,സര്‍ പേരുകള്‍ നിരത്താന്‍ തുടങ്ങി...ശ്രീനി ശ്രദ്ധ പൂര്‍വ്വം കേട്ടിരിയ്ക്കുന്നുണ്ട്...കാല്‍  മാര്‍ക്സ്  ജനിച്ചത്‌ ജര്‍മനിയില്‍ ആയതു കൊണ്ടാകും..സുബൈര്‍ പതിവ് പോലെ ശ്രദ്ധ  അഭിനയിക്കുന്നു..വേറെ കാര്യമായി അനക്കമൊന്നുമില്ല...അപ്പോഴത...അവസാന ബെഞ്ചില്‍ നിന്നും ഒരനക്കം...സുലൈമാന്‍...,,,,സുലൈമാന്‍,,,,,,അത് വരെ ഉറങ്ങി കിടക്കുകയായിരുന്ന നിസാര്‍  ആണ്....ത്രിക്കടീരി  ഓന്റെ പോരെടെ അവടെ ഉള്ള ഏതോ ഒരു സുലൈമാനെ ജര്‍മന്‍ കാരനായി അവതരിപിച്ചത്...നിസാര്‍ അങ്ങിനെ ആയിരുന്നു...കിടക്കുന്നത് കണ്ടാല്‍ ജീവനുണ്ടെന്നു തോന്നില്ല ..പക്ഷെ ക്ലാസ്സിലെ ഓരോ സ്പന്ദനങ്ങളും അറിയുമായിരുന്നു


 Low of Bus tharif Derived By Manoj 


പട്ടാമ്പിയില്‍ നിന്നും കൂറ്റനാട്‌ വരെ  ഒന്നിച്ചു പോകുന്നവര്‍ ഞങ്ങള്‍ നാലു പേര്‍,മനോജ്‌,ഞാന്‍,നേത്ര ദാസ്‌  പിന്നെ ജിതേഷ്.....അന്നു  ഞങ്ങള്‍ കൊടുത്തിരുന്നത് 50 പൈസ ആണ്..അതിനിടയിലാണ് മനോജ്‌ കാര്യം അവതരിപിച്ചത്...ട്രാന്‍സ്പോര്‍ട്ട് മാനുവല്‍ പ്രകാരം ഫുള്‍ ചാര്‍ജിന്റെ നാലില്‍ ഒന്നാണ് വിദ്യാര്‍ഥികള്‍ കൊടുക്കേണ്ടത്...കൂറ്റനാട് വരെ  മുഴുവന്‍ ചാര്‍ജ് 1.80 ,അതിന്‍പ്രകാരം നമ്മള്‍ കൊടുക്കേണ്ടത് വെറും 45 പൈസ മാത്രം...5 പൈസ കൂടുതല്‍...,ഞങ്ങളുടെ അവകാശ ബോധം സിരകളില്‍ തിളച്ചു ,ചൂഷകരായ ബസ്സ് കാര്‍ക്ക് എതിരെ സന്ഘടിയ്ക്കാന്‍ തീരുമാനിച്ചു..മനോജ്‌ തന്നെയാണ് ഐഡിയ കണ്ടു പിടിച്ചത്...നാലു പേരുടെ 45 പൈസ കൂടിയാല്‍ 1.80 അത് മനോജ്‌ കൊടുക്കും...അപ്പോള്‍ 20 പൈസ ലാഭം ,,സംഗതി ക്ലീന്‍ ...ആദ്യം പരീക്ഷിയ്ക്കാന്‍ തെരഞ്ഞെടുത്തത് അറേബ്യന്‍ ദീലെക്സ്  ബസ്‌..,,,കൊടുത്തത് മാത്രമേ ഓര്മ ഉണ്ടായിരുന്നുള്ളു...ദുനിയവിലുള്ള എല്ലാ തെറിയും ഒന്നിച്ചു കേള്‍ക്കേണ്ടി വന്നു...ഒരു കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക്‌ പോയ പ്രതീതി...അങ്ങിനെ ആ ശ്രമം അവിടെ അവസനിപിച്ചു...



കഥകള്‍ ഇനിയുമുണ്ടാകും..അറിഞ്ഞതും അറിയാത്തതും ഒക്കെ ആയി...അത് പൂരിപ്പിയ്ക്കാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അവസരമുണ്ട്...എല്ലാവരും വീണ്ടും ഒരു ഒത്തു ചേരലിന്റെ സാദ്ധ്യതകള്‍ ആരാഞ്ഞു  കൊണ്ടിരിയ്ക്ക്കുന്നു...നീണ്ട 14 വര്‍ഷത്തിനു ശേഷവും നമ്മള്‍ ഈ ഓര്‍മകളുടെ തീരത്ത് അലയുന്നുവെങ്കില്‍ എന്താകും അതിനു കാരണം...ആ കലാലയം നമുക്കൊരു  തണല്‍ മരമായിരുന്നു...ആ സൌഹൃധതിന്റെ തണലില്‍ നമുക്ക് അല്‍പ്പ നേരം കൂടി ചിലവഴിയ്ക്കാം ...വരൂ ...സൌഹൃധതിന്റെയും,പ്രണയത്തിന്റെയും,വിപ്ലവത്തിന്റെയും, കാല്‍പ്പനിക വഴികളില്‍ ...നമുക്കിനിയും ഒരു ബാല്യമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലോടെ ....മരിയ്ക്കാത്ത ഓര്‍മ്മകളോടെ.....

















3 comments:

  1. നല്ല ഓര്‍മ്മകള്‍...
    ബാക്കി കൂടി പോരട്ടെ...

    ReplyDelete